Monday 11 April 2011

അഭ്യര്‍ത്ഥന




പൊന്നാനിയുടെ വികസനം എന്ന എന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വരുന്ന ഏപ്രില്‍ 13 നു നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ LDF നു നല്‍കി സഹായിക്കണം. നന്ദിയോടെ, നിങ്ങളുടെ സ്വന്തം ശ്രീരാമകൃഷ്ണന്‍ .

Wednesday 30 March 2011

സഖാവ് ശ്രീരാമകൃഷ്ണന്‍ എന്ന ഞാന്‍



പെരിന്തല്‍മണ്ണയിലെ പുത്തൂര്‍കുന്നത്ത് തറവാട്ടില്‍ ജനിച്ചു. വള്ളുവനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന പുറയത്ത് ഗോപിയുടെയും പെരിന്തല്‍മണ്ണ പഞ്ചമി സ്കൂള്‍ അദ്ധ്യാപികയായിരുന്ന സീതാലക്ഷ്മിയുടെയും മകന്‍. പട്ടിക്കാട്, പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ പന്ത്രാം വയസ്സില്‍ ദേശാഭിമാനി ബാലസംഘത്തിന്റെ പഞ്ചായത്ത് സെക്രട്ടറിയായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്, 1982ല്‍ എസ്.എഫ്.ഐ.യുടെ ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടറിയായി. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ബിരുദവും അദ്ധ്യാപന ബിരുദവും നേടി. ഇതിനിടയില്‍ പഠനത്തോടൊപ്പം തുടര്‍ന്ന സംഘടനാ പ്രവര്‍ത്തനം വഴി എസ്.എഫ്.ഐ. പാലക്കാട് ജില്ലാ പ്രസിഡും സംസ്ഥാന കമ്മിറ്റിയംഗവുമായി.

ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് 1988ല്‍ സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചു. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ടു. ശ്രദ്ധേയവും ഭാവനാപൂര്‍ണ്ണവുമായ സര്‍വ്വകലാശാല യൂണിയന്‍ പ്രവര്‍ത്തനത്തിന് അംഗീകാരം നേടി. ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ സര്‍വ്വകലാശാല സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സിിക്കേറ്റ് അംഗമായി. വിദ്യാര്‍ത്ഥിയായിരിക്കെ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും സിിക്കേറ്റ് മെമ്പര്‍ സ്ഥാനവും അലങ്കരിക്കാന്‍ സാധിച്ച കോഴിക്കോട് സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഒരേയൊരു വിദ്യാര്‍ത്ഥി നേതാവാണ് ശ്രീരാമകൃഷ്ണന്‍.

പെരിന്തല്‍മണ്ണ ബ്ലോക്ക് സെക്രട്ടറിയായും മലപ്പുറം ജില്ലാ സെക്രട്ടറിയായും ശ്രീരാമകൃഷ്ണന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടു്. ഡി.വൈ.എഫ്.ഐ.യുടെ മുഖമാസികയായ യുവധാരയുടെ ചീഫ് എഡിറ്ററായിരുന്നു. 2005ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡായ ഇദ്ദേഹം 2007ല്‍ ചെന്നൈയില്‍ വെച്ചു നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡായി തെരെഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റിയംഗവുമാണ്.