Wednesday 30 March 2011
സഖാവ് ശ്രീരാമകൃഷ്ണന് എന്ന ഞാന്‍
പെരിന്തല്‍മണ്ണയിലെ പുത്തൂര്‍കുന്നത്ത് തറവാട്ടില്‍ ജനിച്ചു. വള്ളുവനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന പുറയത്ത് ഗോപിയുടെയും പെരിന്തല്‍മണ്ണ പഞ്ചമി സ്കൂള്‍ അദ്ധ്യാപികയായിരുന്ന സീതാലക്ഷ്മിയുടെയും മകന്. പട്ടിക്കാട്, പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ പന്ത്രാം വയസ്സില്‍ ദേശാഭിമാനി ബാലസംഘത്തിന്റെ പഞ്ചായത്ത് സെക്രട്ടറിയായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്, 1982ല്‍ എസ്.എഫ്.ഐ.യുടെ ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടറിയായി. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ബിരുദവും അദ്ധ്യാപന ബിരുദവും നേടി. ഇതിനിടയില്‍ പഠനത്തോടൊപ്പം തുടര്‍ന്ന സംഘടനാ പ്രവര്‍ത്തനം വഴി എസ്.എഫ്.ഐ. പാലക്കാട് ജില്ലാ പ്രസിഡും സംസ്ഥാന കമ്മിറ്റിയംഗവുമായി.
ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് 1988ല്‍ സര്‍വ്വകലാശാല യൂണിയന് കൗണ്‍സിലറായി വിജയിച്ചു. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാല യൂണിയന് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ടു. ശ്രദ്ധേയവും ഭാവനാപൂര്‍ണ്ണവുമായ സര്‍വ്വകലാശാല യൂണിയന് പ്രവര്‍ത്തനത്തിന് അംഗീകാരം നേടി. ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ സര്‍വ്വകലാശാല സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സിിക്കേറ്റ് അംഗമായി. വിദ്യാര്‍ത്ഥിയായിരിക്കെ യൂണിയന് ചെയര്മാന് സ്ഥാനവും സിിക്കേറ്റ് മെമ്പര്‍ സ്ഥാനവും അലങ്കരിക്കാന്‍ സാധിച്ച കോഴിക്കോട് സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഒരേയൊരു വിദ്യാര്‍ത്ഥി നേതാവാണ് ശ്രീരാമകൃഷ്ണന്.
പെരിന്തല്‍മണ്ണ ബ്ലോക്ക് സെക്രട്ടറിയായും മലപ്പുറം ജില്ലാ സെക്രട്ടറിയായും ശ്രീരാമകൃഷ്ണന് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടു്. ഡി.വൈ.എഫ്.ഐ.യുടെ മുഖമാസികയായ യുവധാരയുടെ ചീഫ് എഡിറ്ററായിരുന്നു. 2005ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡായ ഇദ്ദേഹം 2007ല്‍ ചെന്നൈയില്‍ വെച്ചു നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡായി തെരെഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
Tuesday 29 March 2011
Monday 28 March 2011
Saturday 26 March 2011
പൊന്നാനി മണ്ഡലം സി പി ഐ എം സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന്
1975 ഇല് മലപ്പുറം ജില്ലയിലെ പെരിന്ധല്മന്നഇല് ജനനം , കോളേജ് പഠനം NSS കോളേജ് ഒറ്റപ്പാലം.ഡിഫി ഓള് ഇന്ത്യ പ്രസിഡന്റ് , യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന്,സി പി ഐ എം സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിപരിചയം .
പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗം ആളുകള്‍ക്കും എന്നും ശ്രീരാമകൃഷ്ണന് ഒരു സഹായമാണ്. ആരെയും എപ്പോളും സഹായിക്കാനുള്ള ഈ മനുഷന്ന്ടെ നല്ല മനസ്സിന് എത്ര നന്ദി വാക്ക് ഉപയോഗിച്ചാലും മതിയാവില്ല.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ! !,താന്‍ അഭ്യസിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും ഇയാള്‍ ജീവിതത്തില്‍ സമയം ചിലവിട്ടിരുന്നു.
ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ഈ നേതാവിന്, നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ വോട്ടുകള്‍ നല്കി വിജയിപ്പികണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
പാവപെട്ടവന്റെ ഹൃദയമിടിപ്പറിയുന്ന, ഇടതുപക്ഷ നയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പി ശ്രീരാമകൃഷ്ണന് ആവട്ടെ ഈത്തവണ പൊന്നാനിയുടെ പ്രതിനിധി. ! ! !
Subscribe to:
Posts (Atom)